Wednesday, April 27, 2011

evide

തെറ്റുകളെല്ലാം അര്‍ത്ഥവത്തായ ചോധിഅങ്ങള്‍  ആയിരുന്നു
ഞാനാരാനെന്നും ഇവിടെയെന്തിനെന്നുമുള്ള ചോധിഅങ്ങള്‍ 
ആദ്യ ഉത്തരം നീയായിരുന്നു 
നീ ഞാന്‍ തന്നെയെന്ന അവസാന ഉത്തരതിലെത്തിപ്പെടാന്‍ 

kozhiyumbol

കൊഴിയുമ്പോള്‍ നീയെന്‍റെ വേരിലേക്ക് തന്നെ കൊഴിയുക 
ഒരു പുതിയ തളിരായി നീയെന്‍ ചില്ലയില്‍
 വീണ്ടും തളിര്‍ക്കുമെന്നൊരു പ്രതീക്ഷ ബാക്കി വെക്കാന്‍ ..................... 

Wednesday, April 20, 2011

ippol

ഞാന്‍ ഭൂതകാലത്തില്‍ നാമൊന്നിച്ചു ചിലവഴിച്ച ഓര്‍മകളുടെ സുഖത്തിലാണ് ഇവിടെയിപ്പോള്‍ ..................
ഞാന്‍ വര്‍ത്തമാനകാലത്തില്‍ നിന്നോടൊന്നിച്ചു മറ്റാരും അറിയാതെ  സസുഖം വാഴുകയാണിപ്പോള്‍ ...................
ഞാന്‍ ഭാവികാലത്തില്‍ ആ ഭൂതകാലത്തിന്‍ തിരിച്ചു വരവിനെ പ്രതീക്ഷിക്കയാണ് ഇപ്പോള്‍.........................    

Monday, April 18, 2011

pranayam praarthanayaanu

നിന്നെ ന്ഹാന്‍ പ്രണയിക്കുന്നുവെന്നാല്‍    
നിന്നെക്കുറിച്ച് ന്ഹാനോര്‍ക്കുന്നുവെന്നര്‍ത്ഥം 
നിനക്കായെന്നുള്ളമെന്നും  പ്രാര്തിക്കുന്നുവെന്നര്‍ത്ഥം    
എന്‍റെ ഹൃത്തിനെ നീ മിടിപ്പിക്കുന്നുവെന്നര്‍ത്ഥം  
എന്നെ നീ ജീവിപ്പിക്കുന്നുവെന്നര്‍ത്ഥം  
ജീവിക്കാനെന്നുമെന്നെ  നീ പ്രേരിപ്പിക്കുന്നുവെന്നര്‍ത്ഥം ................................................  

Friday, April 15, 2011

swaagatham priya sakhiee

വേദന കൊണ്ടെഴുതുന്നു ന്ഹാന്‍ 
പാതി  വെന്തൊരെന്‍  കരളിന്‍റെ സുഖ നൊമ്പരങ്ങള്‍ 
വേവാത്ത മറുപാതിയില്‍  
വീണ്ടുമൊരു പ്രണയ കവിത  കുറിക്കുന്നു 
നീ കത്തിച്ച പാതിയിലെ പിഴവുകള്‍ തീര്‍ത്തു
കണ്ണീരൊഴിച്ചു കെടുത്താം വീണ്ടും
എന്‍  കരളിലെ പിഴവുകള്‍ 
നീ തീര്‍കുവോളം .............................. 
 

Wednesday, April 13, 2011

pranayamaavumbol

മഴയെക്കാള്‍ സുന്ദരം
നിന്‍ മധുമൊഴി കിലുക്കം
മഴവില്ലോ തോല്‍ക്കും നിന്‍
ഭാവത്തിന്‍  മുന്നില്‍
മിന്നലലിയും നിന്‍ 
മുല്ലപൂ ചിരിയില്‍
കണ്ണിലോ താരകം
മിന്നിയൊളിക്കും
ചെന്ജുണ്ടില്‍ സന്ദ്യക്ക് 
കൂടൊരുക്കീ നിന്‍
മുടിയിലോ രാത്രി തന്‍ ആത്മാവ് ചേര്‍ന് 
മേനിയോ മയില്‍‌പീലി തൂവല്‍ പോല്‍ മൃദുലം
നിന്‍ പ്രണയമോ മമ പ്രാണന്റെ പ്രാണനേന്‍ പെണ്ണെ

പ്രണയമൊരു തീയല്ല
തേനാണ് പെണ്ണേ
വിരഹമൊരു നോവല്ല
അമൃതാണ് കണ്ണേ
എന്നാത്മാവിനുള്ള്  നീ
നിറച്ചെന്റെ പൊന്നേ
നിന്നെ നഷ്ട്ടപെടില്ലെനിക്കിനി
ന്ഹാന്‍ നീ തന്നെയിപ്പോള്‍