Tuesday, July 26, 2011

thakarkatte

ഉരുകിയൊലിക്കട്ടെ 
കാരിരുംബിനേക്കാള്‍ 
കട്ടിയാവാനെന്‍
നെഞ്ചില്‍ നിന്നും 
കലകളായ് വേദനകള്‍ 
അതിന്‍ ശക്തിയാല്‍ തകരട്ടെ
മതിലുകള്‍ ജ്ഞാനത്തെ 
മറക്കും ഭിത്തികള്‍ 
കരിങ്കല്‍ കെട്ടുകള്‍ 
നമുക്കിടയില്‍ നിന്നും 

Friday, July 22, 2011

udayaruthu

ആകാശമുടയരുത് 
സാഗരമേ 
ആകാശമുടയരുത് 
ഉള്ളിലെ 
മര്‍ദ്ധത്താല്‍  
വിങ്ങുമ്പോഴും 
നിന്നില്‍ 
പ്രതിഫലിക്കുമാ 
ആകാശമുടയരുത് 
സാഗരമേ 
ആ ആകാശമുടയരുത് 

aduppam

അടുക്കാന്‍ അരുതാത്തൊരു
കൊതിയുന്ടെന്നില്‍ 
എങ്കിലും  
അകല്ച്ചയിലുല്ലോരീ
അടുപ്പമല്ലോ 
പ്രിയേ 
പ്രണയമെന്ന 
പരമാര്‍ത്ഥം 
അറിയുന്നു 
ഞാന്‍ 

Thursday, July 21, 2011

manassu

മനസ്സിന്‍റെ മുഖം 
സാഗര  മുഖ  തുല്യമാണ് 
എന്നാലതിന്നകം 
ആകാശം പോലെയാണ് 
കണ്ടെത്താന്‍ 
ശ്രമിക്കുന്നവര്‍ക്ക് 
അവര്‍ക്ക് 
മാത്രം 

Monday, July 4, 2011

mazha peyyyunnathu

മഴ 
പെയ്യുന്നതെന്നില്‍ 
നീയായാണ് 
ചിലപ്പോള്‍ 
നിന്നോര്‍മ 
നീറുന്ന 
മുറിവില്‍ 
മുളക് പുരട്ടുമവള്‍
മറ്റു ചിലപ്പോള്‍ 
നീയായെന്‍ മുന്നില്‍ 
നിര്‍തമാടും
കിന്നാരം പറയും 
പൊട്ടിച്ചിരിക്കും 
പാട്ട് മൂളും 
പിന്നെ 
കരഞ്ഞു 
പതുക്കെ മറയും 
അങ്ങിനെ നിന്നെ ഞാന്‍ എത്ര അറിഞ്ഞിട്ടുന്ടെന്നോ 
പ്രിയേ 
മനോഹരിയായ ഇവള്‍ മൂലം