Saturday, May 28, 2011

naamariyuka

നാമോര്‍ക്കുക 
നമുക്ക് ധ്യാനിക്കാനിനി 
വനങ്ങളില്ല 
ഗുഹകളില്ല
വൃക്ഷങ്ങളുമില്ല
നമുക്ക് ധ്യാനിക്കാന്‍ 
ചുറ്റും ആര്‍ത്തിരമ്പി 
തിരക്കി പായുന്ന 
ഈ നവ സമൂഹത്തിനിടയിലല്ലാതെ 
മറ്റൊരിടവുമില്ലെന്നു  അറിയുക നാം    



Friday, May 27, 2011

neeyidakkide

നീ എന്നുമെന്നില്‍ ഒരു വസന്തമായിരിക്കട്ടെ 
ഇടയ്ക്കിടെ എന്‍ മിഴികളില്‍ നിന് പൊഴിയും വര്‍ഷവും 

Thursday, May 19, 2011

sneham

സ്നേഹമെന്നാല്‍ പ്രതീക്ഷിച്ചത് നല്കലല്ല
നല്‍കുമെന്ന് പ്രതീക്ഷിക്കലുമല്ല 
സ്നേഹമെന്നാല്‍ പ്രതീക്ഷിക്കാത്തതിനെ
സ്വീകരിക്കലാണ് 
പ്രതീക്ഷ നഷ്ട്ടപെടുമ്പോള്‍ 
അത് നല്‍കലാണ് 
നല്ലതിന് വേണ്ടി
പ്രാര്തിക്കലാണ്     

Wednesday, May 11, 2011

vedana viriyikkunathu

വേദന കൊണ്ട് നീ എഴുതി തുടങ്ങുക 
നിന്‍റെ ഹൃദയത്തില്‍ നിന്നുമത് 
പൊട്ടി മുളച്ചു വിടര്‍ന്നു  സുഗന്ധം പരത്തട്ടെ 
ആകാശത്തിന്‍റെ ഹൃദയമായ ഈ  ഭൂമിയില്‍ 
വാനം കണ്ണീരു കൊണ്ട് 
പൂക്കള്‍ വിരിയിക്കുന്നത് കണ്ടിട്ടില്ലേ   

Monday, May 9, 2011

pranayamenaal

കത്തുന്നയീ കൊടും വേനലിലും 
ഉള്ളില്‍ കുളിര്‍ പകരുന്നതെന്തോ 
അതാണ്‌ പ്രണയം 

കൂരിരുള്‍ മൂടിയ രാത്രികളിലും 
കല്‍ബില്‍ പ്രകാശം നിറക്കുന്നതെന്തോ 
അതാണ്‌ പ്രണയം 

ആഞ്ഞു വീശുന്ന കൊടുംകാറ്റിലും 
മനസ്സിനെയുലക്കാത്ത ശക്തി പകരുന്നതെന്തോ 
അതാണ്‌ പ്രണയം 

നീ , 
നീ തന്നെയാണ് 
പ്രിയേ 
അത് നീ തന്നെയാണ്     

vishwaasiyenaal

നീയെന്നെ പ്രണയിക്കുക 
നീയെനിക്ക് വേണ്ടി പ്രാര്‍ഥിക്കുക 
അങ്ങിനെ നാം രണ്ടു യദാര്‍ത്ഥ 
ദൈവ വിശ്വാസികള്‍ ആവട്ടെ   

ennullil nee nirayunathu

ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നാല്‍ 
നീയെന്നോര്‍മകളിലെപ്പോഴും  ജീവിക്കുന്നുവെന്നര്‍ത്ഥം 
ഞാന്‍ പ്രണയിക്കുന്നുവെന്നാല്‍  
ഞാന്‍ നിന്‍റെ ഉപാസകനെന്നര്‍ത്ഥം 
നിന്നെ ഉപാസിക്കുന്നുവെന്നാല്‍ 
നിനക്ക് വേണ്ടി ഞാനവനോട് 
പ്രാര്തിക്കുന്നുവെന്നര്‍ത്ഥം 
ഞാന്‍ പ്രണയിക്കുന്നുവെന്നാല്‍
ഞാന്‍ ഒരു യദാര്‍ത്ഥ ദൈവ വിശ്വാസിയെന്നര്‍ത്ഥം 

Sunday, May 8, 2011

arivu

പ്രാര്‍ത്ഥന  പ്രണയത്തിന്‍റെ ആത്മാവാണ്
പ്രണയം ജീവിതത്തിന്‍റെ ആത്മാവാണ്
ജീവിതം അന്വേഷണത്തിന്‍റെ ആത്മാവാണ് 
അന്വേഷണം അറിവിന്‍റെയും
അറിവ് നീയാണ് 
നീയെന്നാല്‍ അത് ഞാന്‍  തന്നെയാണ് 
അറിവെന്നാല്‍  അത് എന്നെ കുറിച്ചുള്ള അറിവ് തന്നെയാണ്   

Thursday, May 5, 2011

pathu pranayangal

1. ആദ്യ പ്രണയം ശരീരത്തിന്  
ജനിക്കുമ്പോള്‍ ശ്വാസത്തിനോട് 


2. അടുത്തത് കൂട്ടുകാരിയോട് 
കളിക്കൂട്ടിനു 

3. പിന്നെ അടുക്കാന്‍ കൊതിപ്പിക്കുന്ന 
ഒരാകര്‍ഷണം

4. പിന്നെ നീ തന്നെ ലോകം 
എന്നെന്നോട് മനസിന്‍റെ മന്ത്രണം

5. ശേഷം വിരഹമെന്ന 
പ്രണയത്തിന്‍റെ തുടക്കം 

6. പിന്നെ പ്രതീക്ഷയുടെ 
അന്വേഷണം  

7. നീ ഞാന്‍  തന്നെയെന്ന 
തിരിച്ചറിവ് 

8. ആത്മാവിനെ കണ്ടെത്തല്‍ 


9. ശരീരത്തിന്‍റെ ഉപയോഗമാത്മാവിലൂടെ  


10.പ്രണയമെന്നാല്‍ പ്രാര്‍ത്ഥന മാത്രം 

  


  

Tuesday, May 3, 2011

bhaasha

ഭാഷയതോന്നെയുള്ളൂ  
അത് പ്രാര്‍ഥനാ പൂര്‍ണമായ 
മൌനമാണ്
കാരണമാ  
മൌനത്തിന്‍റെ ആത്മാവ്
പ്രണയമാണ് 
പ്രണയം 
ജീവിതത്തിന്‍റെ
പ്രചോദനവുമാണ്   

dooram

കരയില്‍  നിന്നു കടലിലെക്കെത്ര ദൂരമുണ്ടോ 
അത്ര ദൂരമേ ഹൃദയത്തില്‍ നിന്നു സ്നേഹത്തിലെക്കൊള്ളൂ