Sunday, August 28, 2011

എങ്ങനെയാണ് ..................

എങ്ങനെയാണ് ..................
കണ്ടുമുട്ടിയൊരാ
നിമിഷം കൊണ്ടെന്‍റെ 
ജീവിതത്തിലെ മുഴുവന്‍ 
നിമിഷങ്ങളും നീ 
സ്വന്തമാക്കിയത് 

എങ്ങിനെയാണ് ..........................
പിന്നീടെന്‍റെ 
ഓരോ നിമിഷത്തെയും 
നിന്‍റെ നാമമാക്കി 
നീയെന്നില്‍ പ്രതിഷ്ട്ടിച്ചത് 

എങ്ങിനെയാണ് ......................... 
ഞാന്‍ എന്ന ചിന്തയെ 
നീയെന്ന ചിന്ത 
മാത്രമാക്കി എന്നില്‍ 
നീ മാറ്റിയത് 

എങ്ങിനെയാണ് ...............................
നീ നിന്നിലൂടെ 
എന്നിലേക്കുള്ള വഴിയായി
മാറിയത് 

എങ്ങിനെയാണ് ................................
അര്‍ത്ഥമുള്ള വാക്കുകള്‍ എല്ലാം  
മൌനമാണെന്നു നീയെന്നെ 
ബോധ്യപ്പെടുത്തിയത് 

എങ്ങിനെയാണ് ...............................
ശ്വാസം കൊണ്ട് 
നമുക്ക് സഞ്ജരിക്കാനാവുമെന്നും  
പരസ്പരം പുണരാന്‍ ആവുമെന്നും  എനിക്ക്  
നീ മനസ്സിലാക്കി തന്നത് 

എങ്ങിനെയാണ് ....................................
നഷ്ട്ടപ്പെടല്‍ 
ഒരു വലിയ 
നേട്ടമാണെന്ന് 
നിന്റെയൊരു മാത്ര പോലും നീളാത്ത 
വേര്‍പാടുകള്‍ കൊണ്ട്
നീയെന്നില്‍ അടയാളപ്പെടുത്തിയത്    

No comments:

Post a Comment