Monday, August 29, 2011

പ്രണയം

വരണ്ടുണങ്ങിയ മനസ്സിലും 
സ്വപ്നങ്ങളുടെ പുതു പൂക്കള്‍ 
മുളപ്പിക്കുന്നതെന്തോ അത് 
പ്രണയമാണ് 

ശൂന്യമായൊരു ഹൃദയത്തെ 
നറും പൂക്കളുടെ തേന്‍ കൊണ്ട് 
നിറക്കുന്നതെന്തോ അത്
പ്രണയമാണ്

നിന്നോര്‍മകളെ
പ്രാര്‍ഥനകള്‍ ആക്കി 
മാറ്റുന്നതെന്തോ 
അതത്രേ  പ്രണയം


Sunday, August 28, 2011

എങ്ങനെയാണ് ..................

എങ്ങനെയാണ് ..................
കണ്ടുമുട്ടിയൊരാ
നിമിഷം കൊണ്ടെന്‍റെ 
ജീവിതത്തിലെ മുഴുവന്‍ 
നിമിഷങ്ങളും നീ 
സ്വന്തമാക്കിയത് 

എങ്ങിനെയാണ് ..........................
പിന്നീടെന്‍റെ 
ഓരോ നിമിഷത്തെയും 
നിന്‍റെ നാമമാക്കി 
നീയെന്നില്‍ പ്രതിഷ്ട്ടിച്ചത് 

എങ്ങിനെയാണ് ......................... 
ഞാന്‍ എന്ന ചിന്തയെ 
നീയെന്ന ചിന്ത 
മാത്രമാക്കി എന്നില്‍ 
നീ മാറ്റിയത് 

എങ്ങിനെയാണ് ...............................
നീ നിന്നിലൂടെ 
എന്നിലേക്കുള്ള വഴിയായി
മാറിയത് 

എങ്ങിനെയാണ് ................................
അര്‍ത്ഥമുള്ള വാക്കുകള്‍ എല്ലാം  
മൌനമാണെന്നു നീയെന്നെ 
ബോധ്യപ്പെടുത്തിയത് 

എങ്ങിനെയാണ് ...............................
ശ്വാസം കൊണ്ട് 
നമുക്ക് സഞ്ജരിക്കാനാവുമെന്നും  
പരസ്പരം പുണരാന്‍ ആവുമെന്നും  എനിക്ക്  
നീ മനസ്സിലാക്കി തന്നത് 

എങ്ങിനെയാണ് ....................................
നഷ്ട്ടപ്പെടല്‍ 
ഒരു വലിയ 
നേട്ടമാണെന്ന് 
നിന്റെയൊരു മാത്ര പോലും നീളാത്ത 
വേര്‍പാടുകള്‍ കൊണ്ട്
നീയെന്നില്‍ അടയാളപ്പെടുത്തിയത്    

Thursday, August 4, 2011

ormakalude peythu

ഇവിടെ മഴ പെയ്യുകയാണ് 
നിന്നെ ഞാന്‍ ആദ്യം കണ്ട നിമിഷത്തിന്റെ ഓര്‍മയായി 
നിന്നോടൊത്തു ചിലവഴിച്ച 
നിമിഷങ്ങളുടെ ഓര്‍മയായി 
നീ പിരിഞ്ഞ നിമിഷത്തിന്റെ 
തോരാത്ത മിഴിനീരോര്‍മയായി 
പ്രിയേ  
ഇവിടെ ഇപ്പോള്‍ 
മഴ പെയ്തു കൊണ്ടിരിക്കയാണ്