Thursday, June 30, 2011

kavithakal

എന്‍റെ കവിതകള്‍ 
നിനക്കെന്നോടുള്ള പ്രണയം 
അനുഭവിച്ചത്  അറിയിക്കാന്‍   
എന്‍റെ ഹൃദയത്തിന്‍ ഭിത്തികള്‍ തകര്‍ത്തു 
മനസ്സ്  പുറത്തു ചാടിയപ്പോള്‍ 
സംഭവിച്ച മുറിവില്‍ നിന്നും ചിതറിയ 
രക്ത തുള്ളികള്‍ ആണ് 

aaswaadanavum snehavum

നിന്‍റെ സൌന്ദരിയം ഞാന്‍ 
ആസ്വദിക്കുന്നത് 
കാമ ദാഹത്തോടെയല്ല 
ആത്മ ദാഹത്തോടെയാണ്  
ഒരു പുരുഷന്‍റെ കണ്ണുകള്‍ കൊണ്ടല്ല 
മറിച്ചൊരു ആസ്വാദകന്റെ മിഴികള്‍ കൊണ്ടാണ് 
നിന്‍റെ സ്പര്‍ശം ഞാനറിയുന്നത് 
ശരീരം കൊണ്ടല്ല 
ഓര്‍മ്മകള്‍ കൊണ്ടാണ് 
നിന്നെ ഞാന്‍ സ്നേഹിക്കുന്നത് 
ഹൃദയം കൊണ്ട് മാത്രമല്ല 
തീര്‍ച്ചയായും എന്റെ മനസ്സ് കൊണ്ട് തന്നെയാണ്   

Monday, June 20, 2011

neeyum njaanumadukkunnathu

നീയും ഞാനും 
അടുക്കുന്നത് പ്രാര്തനയിലൂടെയാണ് 
നിനയ്ക്ക് വേണ്ടിയൊന്നും ചെയ്യാന്‍ 
എനിക്ക് കഴിവില്ലെങ്കിലും 
നിനക്ക് വേണ്ടിയെല്ലാം ഞാന്‍ 
ചെയ്യുന്നതും പ്രാര്തനയിലൂടെയാണ് 
ഞാന്‍ നീയലിഞ്ഞില്ലാതെയായി
നാമാവുന്നതും പ്രാര്തനയിലൂടെയാണ് 
അതിനാല്‍ 
ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നാല്‍ 
നിനക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു എന്നര്‍ത്ഥം 
നീ എനിക്കായി പ്രാര്‍ഥിക്കുന്നു എന്നാല്‍ 
നീയെന്നെ പ്രണയിക്കുന്നു എന്നര്‍ത്ഥം
പ്രിയേ , നീയറിയുക 
പ്രാര്തനയെത്രേ അനശ്വര പ്രണയം   

Thursday, June 16, 2011

kadalinum manushianum

കടലിനു 
ആര്‍ത്തലക്കുന്ന 
തിരമാലകള്‍ക്ക് അപ്പുറം  
ശാന്തമായൊരു 
മനസ്സുണ്ട് 
ഓരോ മനുഷ്യനും  

Monday, June 13, 2011

jeevithamenthenariyaan

മരണത്തിലേക്ക് നീയെന്നും 
യാത്ര പുറപ്പെടുക 
ജീവിതമെന്തെന്നറിയാന്‍ 
അത് മാത്രമാണ് വഴി  

Tuesday, June 7, 2011

mazha

മഴ മുളപ്പിക്കുന്നവള്‍ ആണ് 
മനം നിറക്കുന്നവല്‍ ആണ് 
അവള്‍ക്കൊരു ഭാഷയെയുള്ളൂ 
അത് പ്രണയമാണ് 
മണി മാളികകളിലെ മേല്കൂരകളില്‍ പെയ്തു 
പിടി വിട്ടു താഴോട്ടു വീഴുമ്പോള്‍ 
പുല്‍ കുടിലുകളുടെ മേല്കൂരകളില്‍ അവള്‍ 
കുറച്ചു നേരം കൂട് കൂട്ടുന്നു 
മഴ നിന്നെ പോലെയാണ് 
എന്‍റെ മനസ്സെന്ന ചവറ്റു കുട്ടയെ
നീ ഓര്‍മകളായി പെയ്തു വൃത്തിയാക്കുന്നു 
തീര്‍ച്ചയായും മഴയെക്കാള്‍ സുന്ദരി 
നീ തന്നെയാണ് 
കാരണം 
മഴയെന്‍ കണ്ണില്‍ സുന്ദരിയാവുന്നതു  
ജീവിതം എനിക്ക് സമ്മാനിച്ച 
നിന്നോടോത്തുള്ള  നിമിഷങ്ങളുടെ 
ഓര്‍മകളില്‍ നിന്നാണ്  

Monday, June 6, 2011

penne

നീയെന്‍റെ മുന്പിലിരിക്കെ
കടലീന്നു പിടിചിപ്പോ കരക്കിട്ട മീനിനെ പോലെ 
നെഞ്ഞു  പിടക്കുന്നു പെണ്ണെ  
നിന്‍റെ കരിനീല മിഴിയുടെ ഇമയാട്ടം പോലെ 
കരളു പിടക്കുന്നു പൊന്നെ 
നീ ചെന്ജ്ജുണ്ട് തുറന്നു മോഴിയവേ അകതാരില്‍ 
ആ കുഞ്ഞരിപല്ലുകള്‍ ഉതിര്‍ക്കുന്ന കാന്തിയാല്‍ 
ഇരുളകലുന്നു കണ്ണേ 
ജീവനില്‍ പ്രതീക്ഷ നിരയുന്നേന്‍ മുത്തെ 
    

Wednesday, June 1, 2011

ezhuthi thudangiyaal

എഴുതി തുടങ്ങിയാല്‍ 
ഒരു മഴ പോലെ ഞാനെഴുതും 
പിന്നെ വെയില്‍ പോലെ 
പിന്നെ നിലാവ് പോലെ 
രാത്രി പോലെ 
പകല്‍ പോലെ 
പിന്നെയീ രാത്രിയും പകലും ഋതുക്കളും 
മാറി മാറി വരുന്ന ചക്രവാളം പോലെ 
അനന്തമായി ..............................

anweshanam

എന്നില്‍ നിന്നെയും വച്ച് 
നിന്നെയന്വേഷിച്ചു 
അലയുകയായിരുന്നു ഞാന്‍ 
അവസാനം നിന്നെയും എന്നെയും ഞാന്‍ 
കണ്ടെത്തിയതും എന്നില്‍ വെച്ചായിരുന്നു 

pranayathinte baasha

പ്രണയത്തിന്‍റെ ഭാഷ എനിക്ക് തീര്‍ച്ചയായും അറിയാം 
കാരണം അതെന്നെ  
വിരഹമാണ് പഠിപ്പിച്ചത് 

ezhuthumbol

നീ വിരിച്ചിട്ട ആകാശത്തിലാവും ഞാന്‍ എഴുതുമ്പോള്‍
നീ നിറച്ച സാഗരത്തിലാവും ഞാന്‍ എഴുതുമ്പോള്‍ 
നീ വിരിയിച്ച പൂക്കളുടെ സുഗന്ധത്തിലാവും ഞാന്‍ എഴുതുമ്പോള്‍ 
നീയെന്‍റെ ഹൃദയത്തിനെകിയ വിശാലതയിലാകും ഞാന്‍ എഴുതുമ്പോള്‍ 
എഴുതുമ്പോള്‍ ഇവയൊക്കെ  എനിക്കേകിയ നീയെന്നിലാവും ഞാന്‍ എഴുതുമ്പോള്‍  

pranayamaarambikkunathu

വിരഹം പ്രണയത്തില്‍ നിന്നല്ല തുടങ്ങുന്നത് 
പക്ഷെ പ്രണയം തീര്‍ച്ചയായും 
വിരഹത്തില്‍ നിന്ന് മാത്രമാണ് ആരംഭിക്കുന്നത്