Wednesday, September 28, 2011

പ്രണയമെന്നാല്‍

പ്രണയമെന്നാല്‍ 
എന്‍റെ പ്രവര്‍ത്തികളും 
വാക്കുകളും 
വെറും പ്രാര്‍ത്ഥന 
മാത്രമാകുന്ന 
അനുഭവമാണ് 

പ്രാര്‍ത്ഥന

അതിസുന്ദരമായ 
പ്രണയമാണ് 
പ്രാര്‍ത്ഥന 
നീയെന്നെ പ്രണയിക്കാന്‍ 
ആഗ്രഹിക്കുന്നുവെങ്കില്‍ 
എനിക്ക് വേണ്ടി 
പ്രാര്‍ഥിക്കുക
ഞാന്‍ നിനയ്ക്ക് 
വേണ്ടി 
പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുന്നു 

നോട്ടുപുസ്തകം

 ജീവിതമെന്നോരീ പുസ്തകത്തില്‍ 
വരക്കാന്‍ സ്വപ്നമെന്ന കടലാസ് പെന്‍സില്‍ 
മായിക്കാനായി വിധിയെന്നൊരു മായിക്ക റബ്ബര്‍ 
അവസാനം വരെ നാം വരച്ചാലും മായ്ച്ചാലും 
ഒട്ടും വൃത്തികെടാവാത്തൊരു മഹാട്ഭുതമെത്രേ
സുഹൃത്തെ ജീവിതമെന്ന 
വരയിടാത്തോരീ എണ്‍പത് പേജ് നോട്ടുപുസ്തകം  

Monday, September 26, 2011

നീ നീയാവുക

ഇരുട്ടില്‍ 
വെളിച്ചം വിതറും 
വിളക്കു കണ്ട്
പാറിയതിന്‍
അടുത്തെത്തും മുന്‍പാ
വിളക്കിനടിയിലെക്കൊന്നു
കണ്ണോടിക്കുക 
അത് വെന്തെരിച്ച ശവങ്ങള്‍ കാണുക 
പിന്നെ നീ തപസ്സെടുക്കുക 
സ്വയമൊരു വിളക്കായി തീരും വരെ  .....................


നീ തിരിച്ചറിയുമത്

നീ കരുതുന്നതിലും 
എത്രയോ ഇരട്ടിയാണ് 
നിന്റെയുള്ളില്‍
എന്നോടുള്ള  
പ്രണയം 
എന്‍റെ വേര്‍പാടിന്‍ 
വേളയില്‍  
നീ  തിരിച്ചറിയുമത്

Sunday, September 25, 2011

പ്രണയമേ നീ ......................

ഞാന്‍ പ്രണയിച്ചിട്ടില്ല ഇതേ  വരെ 
അത് നിന്നില്‍ നിന്നനുഭവിക്കയല്ലാതെ 
ഞാന്‍ പ്രണയിച്ചതും 
നിന്നിലെ പ്രണയത്തെ 
മാത്രമാണ് 
എന്നിലെ പ്രണയമെന്നാല്‍ 
ആ പ്രണയത്തെ എന്നും 
നമ്മില്‍ നില നിര്‍ത്തി തരാനുള്ള
എന്‍റെ പ്രാണന്‍റെ 
പ്രാര്‍ത്ഥന മാത്രമാണ് 
നിന്നിലെ പ്രാര്‍ത്ഥന പോലെ ..............

Wednesday, September 21, 2011

നേടിയതോ.....................

നഷ്ട്ടപെട്ടത് 
ഇരുട്ട് മൂടിയൊരു 
രാത്രി മാത്രമാണ് 
പകരം നേടിയതോ 
വെളിച്ചം വിതറുന്ന 
ഒരു പുതു പുലരിയാണ് 


Tuesday, September 20, 2011

നമുക്ക് കണ്ണടക്കാം പക്ഷെ ........

എന്തിനു നേരെയും 
നമുക്ക് കണ്ണടക്കാം 
പക്ഷെ 
അത് നാം 
ഉറങ്ങുമ്പോഴും 
മരിക്കുമ്പോഴും 
മാത്രമായിരിക്കണം

Friday, September 9, 2011

നേര്‍ വഴി

അപഥ സന്ജാരിയല്ലാത്തവന്
നേര്‍ വഴി കാണാനാവില്ല